എന്നും പുത്തന്‍ സേവനങ്ങള്‍ നല്‍കികൊണ്ട് നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗൂഗിള്‍ ക്രോമിന്‍റെ പുതിയ ബീറ്റാപതിപ്പ് ചൊവ്വാഴ്ച പുറത്തിറക്കി.
മുന്‍പതിപ്പിനുണ്ടായിരുന്ന കോട്ടങ്ങള്‍ പരിഹരിച്ചാണ് പുതിയത് ഇറക്കിയിരിക്കുന്നത്.
മുഴുവന്‍ പേജ് സൂം ചെയ്യാന്‍ കഴിയുന്ന പുതിയ ക്രോം ബ്രൌസര്‍ വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ഓട്ടോ ഫില്‍ സംവിധാനമുള്ള പുതിയ പതിപ്പില്‍ ഓട്ടോസ്ക്രോള്‍ സേവനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ക്രോം പതിപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത വേഗതയാണ്. പുതിയ ബീറ്റാ ക്രോമിന് മുന്‍ പതിപ്പിനേക്കാള്‍ ഇരട്ടിവേഗതയുണ്ടെന്നാണ് ഗൂഗിള്‍ വക്താവ് ബ്രെയാന്‍ റകോസ്കി അവകാശപ്പെടുന്നത്.
Thursday, March 19, 2009
Monday, March 16, 2009
സൌജന്യ മ്യൂസിക്കുമായി വോഡാഫോണ്‍
സെല്‍ഫോണ്‍ വിപണിയിലെ പ്രമുഖ കമ്പനിയായ വോഡാഫോണ്‍ സൌജന്യ മ്യൂസിക് ഓഫറുമായി രംഗത്ത്. ഇതിനായി ബ്രിട്ടണിലെ മൂന്ന് മ്യൂസിക് കമ്പനികളുമായി വോഡാഫോണ്‍ ധാരണയിലെത്തിയിട്ടുണ്ട്. ഡി ആര്‍ എം സൌജന്യ മ്യൂസിക് സേവനം വോഡാഫോണിന്‍റെ എല്ലാ വരിക്കാര്‍ക്കും ലഭിക്കും.
യൂനിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, സോണി ബി എം ജി, ഇ എം ഐ എന്നീ മൂന്ന് മ്യൂസിക് നിര്‍മ്മാണ കമ്പനികളുമായാണ് വോഡാഫോണ്‍ കരാറിലെത്തിയിരിക്കുന്നത്. ഇതിലൂടെ ദശലക്ഷ കണക്കിന് മ്യൂസിക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
രജിസ്റ്റര്‍ ചെയ്ത ഏതൊരു വോഡാഫോണ്‍ ഉപഭോക്താവിനും ഡി ആര്‍ എം സൌജന്യ മ്യൂസികുകള്‍ ഫോണിലേക്കോ പിസിയിലേക്കോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഏതു തരത്തിലുള്ള ഡിവൈസുകളിലും ഈ മ്യൂസിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നതും ശ്രദ്ധേയമാണ്. അതേസമയം,
മറ്റൊരു മ്യൂസിക് കമ്പനിയായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പുമായി വോഡാഫോണ്‍ ചര്‍ച്ച നടത്തുന്നുണ്ട്. സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ നേരത്തെ തന്നെ ഇത്തരമൊരു സൌജന്യ മ്യൂസിക് സേവനം തുടങ്ങിയിരുന്നു

ഫേസ് ബുക്ക് ഇനി അറബിയിലും
| |||||||||
|
|
ഐ ഫോണ്‍ ജനമധ്യത്തില്‍ “സ്മാര്‍ട്ട്”
ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ ഐഫോണിന് പ്രിയമേറുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രാകാരം ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്‍ വില്‍പനയുമാണ് മുന്നേറുന്നത്. ഐഫോണിന് തൊട്ടു പിന്നാലെ റിം, എച്ച് ടി സി, സാംസങ് എന്നീ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളും മുന്നേറ്റത്തിലാണ്.
2008ഡിസംബറില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പന 245.7 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ 11.417 ദശലക്ഷം സെറ്റുകളാണ് വില്‍പന നടന്നത്. ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വര്‍ഷാവര്‍ഷം വില്‍പന 111.6 ശതമനം വര്‍ധിച്ച് ഏകദേശം 4.079 ദശലക്ഷം സെറ്റുകള്‍ വില്‍ക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ ജനപ്രിയ സെറ്റായ ബ്ലാക്ക് ബറി വില്‍പന 96.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷാവര്‍ഷം 7.4 ദശലക്ഷം റിം സെറ്റുകള്‍ വില്‍പന നടക്കുന്നുണ്ട്. അതേസമയം, സാംസങ് ഈ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വര്‍ഷവും 138 ശതമാന വര്‍ധനവോടെ 1.6 ദശലക്ഷം സാംസങ് സെറ്റുകളാണ് വില്‍പന നടക്കുന്നത്.

മൂന്ന് സെക്കന്‍റിനുള്ളില്‍ ബാറ്ററി ചാര്‍ജിംഗ്
മൂന്ന് സെക്കന്‍റിനുള്ളില്‍ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു കാലം വരുന്നു. എം ഐ ടിയിലെ ഗവേഷകരാണ് ഇത്തരമൊരു ബാറ്ററി നിര്‍മ്മിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലിഥിയം അയോണില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളായിരിക്കും ഇത്രയും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുക. അതേസമയം, മറ്റു ബാറ്ററികളില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ക്കുള്ള ചെലവ് മാത്രമെ പുതിയ ബാറ്ററി നിര്‍മ്മാണത്തിനും വരുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരം ബാറ്ററികള്‍ വിപണിയില്‍ സജീവമായേക്കും. കേംബ്രിഡ്ജ് മസാച്ചുറ്റസ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരായ ബെയുന്‍ഗൂ കാങ്ങും ഗെര്‍ബ്രാന്‍ഡ് സിഡറും ചേര്‍ന്നാണ് ഇതിന് തുടക്കമിട്ടത്.
ഇലക്ട്രിക് കാറുകള്‍, സെല്‍ഫോണ്‍, ലാപ്ടോപ് എന്നിവയ്ക്ക് ഇത്തരം ബാറ്ററികളുടെ സഹായം വളരെ വലുതായിരിക്കും.

Subscribe to:
Posts (Atom)