സെല്‍ഫോണ്‍ വിപണിയിലെ പ്രമുഖ കമ്പനിയായ വോഡാഫോണ്‍ സൌജന്യ മ്യൂസിക് ഓഫറുമായി രംഗത്ത്. ഇതിനായി ബ്രിട്ടണിലെ മൂന്ന് മ്യൂസിക് കമ്പനികളുമായി വോഡാഫോണ്‍ ധാരണയിലെത്തിയിട്ടുണ്ട്. ഡി ആര്‍ എം സൌജന്യ മ്യൂസിക് സേവനം വോഡാഫോണിന്‍റെ എല്ലാ വരിക്കാര്‍ക്കും ലഭിക്കും.
യൂനിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, സോണി ബി എം ജി, ഇ എം ഐ എന്നീ മൂന്ന് മ്യൂസിക് നിര്‍മ്മാണ കമ്പനികളുമായാണ് വോഡാഫോണ്‍ കരാറിലെത്തിയിരിക്കുന്നത്. ഇതിലൂടെ ദശലക്ഷ കണക്കിന് മ്യൂസിക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
രജിസ്റ്റര്‍ ചെയ്ത ഏതൊരു വോഡാഫോണ്‍ ഉപഭോക്താവിനും ഡി ആര്‍ എം സൌജന്യ മ്യൂസികുകള്‍ ഫോണിലേക്കോ പിസിയിലേക്കോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഏതു തരത്തിലുള്ള ഡിവൈസുകളിലും ഈ മ്യൂസിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നതും ശ്രദ്ധേയമാണ്. അതേസമയം,
മറ്റൊരു മ്യൂസിക് കമ്പനിയായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പുമായി വോഡാഫോണ്‍ ചര്‍ച്ച നടത്തുന്നുണ്ട്. സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ നേരത്തെ തന്നെ ഇത്തരമൊരു സൌജന്യ മ്യൂസിക് സേവനം തുടങ്ങിയിരുന്നു
Monday, March 16, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment