പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ഫേസ്ബുക്ക് അറബി, ഹീബ്രു പതിപ്പുകള്‍ കൂടി തുടങ്ങുന്നു. നിലവില്‍ നാല്പതോളം ഭാഷകളില്‍ ലഭ്യമായ ഫേസ്ബുക്ക് ചുരുങ്ങിയത് 60 ഭാഷകളിലെങ്കിലും ലഭ്യമാക്കാനാണ് ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ ലക്ഷ്യമിടുന്നത്.
ലോകത്തെ എല്ലാ ഭാഷകളിലും ഫേസ്ബുക്ക് പേജുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി കാലിഫോര്നിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇംഗ്ലീഷില്‍ ലഭിക്കുന്ന ഭംഗി മറ്റു ഭാഷകളിലെ പേജുകള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം, മറ്റു ഭാഷകളിലെ പേജുകള്‍ സംബന്ധിച്ച് നിരവധി സാങ്കേതിക, നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് ലോകത്ത് മൊത്തത്തില്‍ 175 ദശലക്ഷം അംഗങ്ങളാണ് ഉള്ളത്.
കനവ് മാസിക.... കടല്‍ കടന്നു മരുഭുമിയില്‍ എത്തിയ പ്രവാസിയുടെ വരകള്‍ ....... ആദ്യം ത്രൈ മാസികയായിട്ടായിരുന്നു അരങ്ങേറ്റം.... അതും ഒരു ചെറിയ പുസ്തകമായി....... ഒരു കൂട്ടം പാരകള്‍ക്കിടയില്‍..... അതും സൗദി അറേബ്യയിലെ നഹതി മെഡിക്കല്‍ കമ്പനിയില്‍ ..... തെറ്റ് മനസ്സിലാക്കി തിരുത്താന്‍ വൈമനസ്യം കാണിക്കുന്ന ഒരു പറ്റം.... ഒരു പറ്റം എന്ന് പറയാന്‍ പറ്റുകയില്ലെങ്കിലും ചില കൂപ മണ്ടൂകങ്ങള്ക്കിടയില് പതറാതെ പുറത്തിറങ്ങിയ ഈ മാസിക ഇന്നത്തെ ആധുനിക യുഗത്തില്‍ ഒരു ബ്ലോഗു മാസികയായി പുറത്തിറക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്..... പ്രോല്‍സാഹനം തന്നവരെ വിസ്മരിക്കുന്നില്ല....... അത് പോല വിമര്‍ശനം മാത്രം തൊയിലാക്കിയവരെയും ........ നമ്മളെക്കൊണ്ടു ഒരു കാര്യം മാത്രമെ ചെയ്യുവാന്‍ സാധിക്കുകയുള്ളു.......പ്രാര്‍ത്തിക്കുക... ദൈവം എല്ലാവര്ക്കും നല്ല ബുദ്ധികൊടുക്കട്ടെ ...പ്രാര്‍ത്തിക്കുക......നിങ്ങളും.... ഇതു മുന്നോട്ട് കൊണ്ടു പോകുവാന്‍ നല്ലവരായ നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ടു ഇതു നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു നിങ്ങളുടെ അഭിപ്രായം ഈ മെയിലില്‍ അയക്കുക........... sak.saj@gmail.com സാക്കിര്‍&ഷാജി
No comments:
Post a Comment