ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ ഐഫോണിന് പ്രിയമേറുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രാകാരം ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്‍ വില്‍പനയുമാണ് മുന്നേറുന്നത്. ഐഫോണിന് തൊട്ടു പിന്നാലെ റിം, എച്ച് ടി സി, സാംസങ് എന്നീ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളും മുന്നേറ്റത്തിലാണ്.
2008ഡിസംബറില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പന 245.7 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ 11.417 ദശലക്ഷം സെറ്റുകളാണ് വില്‍പന നടന്നത്. ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വര്‍ഷാവര്‍ഷം വില്‍പന 111.6 ശതമനം വര്‍ധിച്ച് ഏകദേശം 4.079 ദശലക്ഷം സെറ്റുകള്‍ വില്‍ക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ ജനപ്രിയ സെറ്റായ ബ്ലാക്ക് ബറി വില്‍പന 96.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷാവര്‍ഷം 7.4 ദശലക്ഷം റിം സെറ്റുകള്‍ വില്‍പന നടക്കുന്നുണ്ട്. അതേസമയം, സാംസങ് ഈ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വര്‍ഷവും 138 ശതമാന വര്‍ധനവോടെ 1.6 ദശലക്ഷം സാംസങ് സെറ്റുകളാണ് വില്‍പന നടക്കുന്നത്.
Monday, March 16, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment