മൂന്ന് സെക്കന്‍റിനുള്ളില്‍ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു കാലം വരുന്നു. എം ഐ ടിയിലെ ഗവേഷകരാണ് ഇത്തരമൊരു ബാറ്ററി നിര്‍മ്മിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലിഥിയം അയോണില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളായിരിക്കും ഇത്രയും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുക. അതേസമയം, മറ്റു ബാറ്ററികളില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ക്കുള്ള ചെലവ് മാത്രമെ പുതിയ ബാറ്ററി നിര്‍മ്മാണത്തിനും വരുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരം ബാറ്ററികള്‍ വിപണിയില്‍ സജീവമായേക്കും. കേംബ്രിഡ്ജ് മസാച്ചുറ്റസ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരായ ബെയുന്‍ഗൂ കാങ്ങും ഗെര്‍ബ്രാന്‍ഡ് സിഡറും ചേര്‍ന്നാണ് ഇതിന് തുടക്കമിട്ടത്.
ഇലക്ട്രിക് കാറുകള്‍, സെല്‍ഫോണ്‍, ലാപ്ടോപ് എന്നിവയ്ക്ക് ഇത്തരം ബാറ്ററികളുടെ സഹായം വളരെ വലുതായിരിക്കും.
Monday, March 16, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment