Saturday, January 26, 2008

ചൊവ്വാ ഗ്രഹത്തിലെ അവള്‍











ഏറെ കാലം ലോകം കേട്ട കഥകള്ക്കു പിന്നാലെയായിരുന്നു നാസയുടെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങള് മാദ്ധ്യമങ്ങളിലൂടെ മുന്നിലെത്തിയത്. വാര്ത്തയുടെ രൂപമിതായിരുന്നു. ചൊവ്വാ ഗ്രഹത്തില് സ്ത്രീയെന്നു സംശയിക്കുന്ന ഒരു രൂപം.ലണ്ടനിലെ ഡെയ്ലി മിറര് എന്ന ദിനപത്രം ഇതു സംബന്ധിച്ച വാര്ത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചതോടെ ലോകം അക്ഷരാര്ത്ഥത്തില് കൌതുകം പൂണ്ടു.ഈ ചിത്രം അവളുടെ അടുത്ത രൂപമാണ്.




ചൊവ്വാഗ്രഹത്തിലെ കുന്നുകളില് നിന്നും താഴ് വാരത്തിലേക്കു നടന്നു വരുന്ന അവള്. കൈകള് വിടര്ത്തി നടന്നു വരുന്ന അവള് നഗ്നയായിരുന്നുവെന്നും പിന്നീട് ആ രൂപം അവിടെ പാറകളില് എവിടെയോ വിശ്രമിച്ചുവെന്നും ചിത്രങ്ങളില് നിന്നും വ്യക്തമായതായാണു വാര്ത്ത.ഈ ചിത്രത്തില് അവള് കൈ നീട്ടിയിരിക്കുന്നു. ഒരു പക്ഷേ ഇതൊരു നിഴലാകാമെന്നും ചിലര് കരുതുന്നു്.അവളെ അല്പം ദൂരെ നിന്നു കാണാം


സക്കീര്‍ വള്ളിക്കുന്നു


Thursday, January 24, 2008

ചൊവ്വയിലെ നഗ്ന സ്ത്രീ രൂപം തെറ്റിദ്ധരിപ്പയ്ക്കുന്നു



ലണ്ടന്‍ ‍: ചൊവ്വ ഗ്രഹത്തില്‍ ജീവന്‍ മാത്രമല്ല, മനുഷ്യരുമുണ്ടോ? അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചിത്രം കണ്ടവര്‍ക്കാണ്‌ ഈ സംശയം ഉണ്ടായിട്ടുള്ളത്‌.ചൊവ്വയിലെ ഒരു മലയടിവാരത്ത്‌ കൈകള്‍ പൊക്കിയിരിക്കുന്ന നഗ്നയായ സ്‌ത്രീയുടെ രൂപമാണ്‌ ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കുന്നത്.നാസയുടെ ചൊവ്വ പര്യവേഷണ വാഹനമായ മാഴ്‌സ്‌ എക്‌സ്‌പ്ലോറര്‍ ഭൂമിയിലേക്ക്‌ അയച്ച ചിത്രത്തിലാണ്‌ സ്‌ത്രീയുടെ രൂപം കാണാനാവുക.ചിത്രം കണ്ട ആരോ ഇന്റര്‍നെറ്റിലൂടെ ചൊവ്വയില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്ന്‌ അവകാശപ്പെട്ടതോടെ ചിത്രം ജനശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.ചൊവ്വയില്‍ മേഘവും മഞ്ഞും കണ്ടെത്തിയെന്ന ഫ്രഞ്ച്‌ ഗവേഷകരുടെ അവകാശ വാദത്തിനു തൊട്ടു പിന്നാലെ ചൊവ്വയിലെ സ്‌ത്രീ രൂപത്തിന്റെ വാര്‍ത്ത വന്നത്‌ ചിത്രത്തിന്റെ പ്രചാരത്തിനും വഴിയൊരുക്കിയിട്ടുണ്ട്‌.ചിത്രത്തെക്കുറിച്ച്‌ നാസ ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‌കിയിട്ടില്ലെങ്കിലും ചിത്രത്തിലെ രൂപം പാറയോ അല്ലെങ്കില്‍ അതു പോലെയെന്തെങ്കിലുമാകാമെന്നാണ്‌ കരുതപ്പെടുന്നത്

Wednesday, January 23, 2008

എന്‍റെ ഗ്രാമം ..... വള്ളിക്കുന്നു







എന്‍റെ ഗ്രാമത്തില്‍ ഒരു ജോലിനും ഇല്ലാതിരിക്കുന്നവര്‍ക്ക് കാണുവാന്‍ വേണ്ടിയുള്ള ടെലിവിഷന്‍ സെറ്റ് ...... ജനകീയാസൂത്തണം









Registration

സൗദിയിലെ പ്രവാസികളായ നിങ്ങള്‍ നിങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ എമ്പസിയുറെ ഈ സൈറ്റില്‍ രേഖപ്പെടുത്തുക.......

http://www.cgijeddah.com/nriform.asp


സാക്കിര്‍
shusain07@gmail.com

കുഞ്ഞാപ്പുവിന്റെ ബ്ലോഗ്

എല്ലാവരും ബ്ലോഗ് ഉണ്ടാക്കുന്നത് കണ്ടു കുഞ്ഞാപ്പുവിനും ഒരു ആഗ്രഹം ഉണ്ടായി എനിക്കും ഒരു ബ്ലോഗുണ്ടാക്കണം തന്‍റെ ബ്ലോഗ് സ്വപ്നവും പേറി കുഞ്ഞാപ്പു ദുബായ് ഇന്റര്‍ നെറ്റ് സിറ്റിയില്‍ എത്തി സിറ്റിയിലെ ചായക്കടയില്‍ കുഞ്ഞാപ്പു ഇരുന്നു . ഒരു കട്ടന്‍ ചായക്ക് പറഞ്ഞു കുഞ്ഞാപ്പു അടുത്ത് കിടന്ന പത്രത്തിന്റെ പേജുകളില്‍ കണ്ണോടിച്ചു പത്രത്താളുകളില്‍ കുഞ്ഞാപ്പുവിനു കാര്യമായി താല്പര്യമുള്ള വിഷയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും വല്ല ബ്ലോഗിനെ പറ്റിയുള്ള വാര്‍ത്തകളും ഉണ്ടോ എന്നുള്ളവിവരങ്ങള്‍ തിരയുന്നിതിനടയില്‍ ബ്ലോഗുകളെ കുറിചുള്ള വാര്‍ത്തകള്‍ ഒന്നും കാണാനായില്ല വെബ്സൈറ്റ് കളെ പറ്റി ധാരാളം കാണുന്നുണ്ട് അപ്പോയാണ് കുഞ്ഞാപ്പുവിന്റെ ചിന്ത ആ നിലയ്ക്ക് നീങ്ങിയത് തലയില്‍ ഒരു പുതിയ ആഗ്രഹം വീണ്ടും ഉദിച്ചു ബ്ലോഗ് ഒഴിവാക്കി ഒരു വെബ് സൈറ്റ് തന്നെ തുടങ്ങിയാലോ എന്നുള്ള ചിന്തയുമായി കുഞ്ഞാപ്പു നേരെ ഗൂഗിളിന്റെ കടയില്‍ കയറി ഒരു വെബ് സൈറ്റിനു ഓര്‍ഡര നല്‍കി വെബ് സൈറ്റ് ലഭിക്കുന്നതും കാത്ത് ഗൂഗിളിന്റെ കടയിലെ ബെന്ചില്‍ കുഞ്ഞാപ്പു തന്‍റെ സൈറ്റ്നെകുറിചുള്ള ചിന്തയില്‍ മുഴുകി ഇരുന്നു ........

ബ്ലോഗാഷാന്‍