Saturday, January 26, 2008

ചൊവ്വാ ഗ്രഹത്തിലെ അവള്‍











ഏറെ കാലം ലോകം കേട്ട കഥകള്ക്കു പിന്നാലെയായിരുന്നു നാസയുടെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങള് മാദ്ധ്യമങ്ങളിലൂടെ മുന്നിലെത്തിയത്. വാര്ത്തയുടെ രൂപമിതായിരുന്നു. ചൊവ്വാ ഗ്രഹത്തില് സ്ത്രീയെന്നു സംശയിക്കുന്ന ഒരു രൂപം.ലണ്ടനിലെ ഡെയ്ലി മിറര് എന്ന ദിനപത്രം ഇതു സംബന്ധിച്ച വാര്ത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചതോടെ ലോകം അക്ഷരാര്ത്ഥത്തില് കൌതുകം പൂണ്ടു.ഈ ചിത്രം അവളുടെ അടുത്ത രൂപമാണ്.




ചൊവ്വാഗ്രഹത്തിലെ കുന്നുകളില് നിന്നും താഴ് വാരത്തിലേക്കു നടന്നു വരുന്ന അവള്. കൈകള് വിടര്ത്തി നടന്നു വരുന്ന അവള് നഗ്നയായിരുന്നുവെന്നും പിന്നീട് ആ രൂപം അവിടെ പാറകളില് എവിടെയോ വിശ്രമിച്ചുവെന്നും ചിത്രങ്ങളില് നിന്നും വ്യക്തമായതായാണു വാര്ത്ത.ഈ ചിത്രത്തില് അവള് കൈ നീട്ടിയിരിക്കുന്നു. ഒരു പക്ഷേ ഇതൊരു നിഴലാകാമെന്നും ചിലര് കരുതുന്നു്.അവളെ അല്പം ദൂരെ നിന്നു കാണാം


സക്കീര്‍ വള്ളിക്കുന്നു


4 comments:

മൂര്‍ത്തി said...

ദയവായി ഇത് കൂടി നോക്കുക...

ഇന്നലെ ചൊവ്വയില്‍ എന്തോ സ്ത്രീ എന്ന ന്യൂസ് കൊടുത്ത മാതൃഭൂമിയില്‍ ഇന്നു(26/01/08) വന്ന നാസയുടെ വിശദീകരണം സംബന്ധിച്ച വാര്‍ത്ത താഴെ കൊടുക്കുന്നു.

ന്യൂയോര്‍ക്ക്: ചൊവ്വാഗ്രഹ ചിത്രത്തില്‍കൌതുകക്കാഴ്ചയായ 'കുന്നിറങ്ങുന്ന സ്ത്രീരൂപം' വെറും പാറക്കല്ലാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ 'നാസ'.

'നാസ'യുടെ ചൊവ്വാ പര്യവേക്ഷണപേടകമായ സ്പിരിറ്റ് പകര്‍ത്തിയ ചിത്രത്തില്‍കണ്ട മനുഷ്യ സമാനമായ രൂപം ലോകമെമ്പാടും വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 'അത് രണ്ടിഞ്ചുവലിപ്പത്തിലുള്ള പാറക്കഷ്ണമാണ്. ശക്തമായ കാറ്റില്‍ മുകളില്‍നിന്ന് താഴേക്ക്പതിച്ചതായിരിക്കണം' _'നാസ' വക്താവ് ഡ്വെയ്ന്‍ ബ്രൌണ്‍ പറഞ്ഞു.

'സ്പിരിറ്റ്'പകര്‍ത്തിയ ചിത്രത്തില്‍ കാണുന്നത് ആള്‍ രൂപമാണെന്ന് ഇന്റര്‍നെറ്റ് വഴിയാണ് വ്യാപകമായി പ്രചരിച്ചത്. ബ്ലോഗുകള്‍ അത് ആഘോഷിച്ചു. കൈവീശി കന്നിറങ്ങുന്ന നഗ്നയായ സ്ത്രീരൂപമാണ് ചിത്രത്തില്‍ കാണുന്നതെന്ന് പലരും വാദിച്ചു. ചൊവ്വയില്‍ അദ്ഭുത ജീവിയെ കണ്ടെന്നും ജീവന്‍ സ്ഥിരീകരിച്ചെന്നും പ്രചാരണവുമുണ്ടായി. എന്നാല്‍ 'നാസ' ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

''ചൊവ്വ പര്യവേക്ഷണ സംഘത്തിലെ ശാസ്ത്രജ്ഞരാരും ആ ചിത്രം കണ്ട് അദ്ഭുതം പ്രകടിപ്പിട്ടില്ല. ഇനി അഥവാ ഈ അദ്ഭുത ജീവി സിദ്ധാന്തത്തിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കില്‍ ഞങ്ങള്‍ ഒരു പ്രധാന പത്രസമ്മേനം വിളിച്ചുകൂട്ടി അക്കാര്യം ലോകത്തെ അറിയിക്കും''_ 'നാസ' വക്താവ് പറഞ്ഞു.

മൂന്നു ദിവസമെടുത്താണ് ചൊവ്വയുടെ പ്രതലത്തിന്റെ വിശാല ദൃശ്യങ്ങള്‍ 'നാസ' പര്യവേഷണ സംഘം ക്യാമറയില്‍ പകര്‍ത്തിയത്. അതിനിടെ ഒരിക്കല്‍ പോലും കൌതുകമുണര്‍ത്തിയ രൂപം ചലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വയില്‍ കണ്ടത് പാറക്കല്ലുതന്നെയാണെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരുംപറയുന്നു. മേഘങ്ങളില്‍ മുഖരൂപവും ചന്ദ്രബിംബത്തില്‍ മുയലിന്റെ രൂപവും വ്യാഖ്യാനിച്ചെടുക്കുന്നതുപോലെയുള്ള ഒന്നാണ് ഇതെന്നും അവര്‍ വിശദീകരിക്കുന്നു.

പ്രയാസി said...

നന്ദി..:)

Anonymous said...

ഹൊ വാര്‍ത്തയിലെ ഒരു മറിമായമെ???????????

സെക്കീര്‍ വള്ളിക്കുന്ന്

Anonymous said...

ഹൊ വാര്‍ത്തയിലെ ഒരു മറിമായമെ???????????

സെക്കീര്‍ വള്ളിക്കുന്ന്