Thursday, January 24, 2008

ചൊവ്വയിലെ നഗ്ന സ്ത്രീ രൂപം തെറ്റിദ്ധരിപ്പയ്ക്കുന്നു



ലണ്ടന്‍ ‍: ചൊവ്വ ഗ്രഹത്തില്‍ ജീവന്‍ മാത്രമല്ല, മനുഷ്യരുമുണ്ടോ? അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചിത്രം കണ്ടവര്‍ക്കാണ്‌ ഈ സംശയം ഉണ്ടായിട്ടുള്ളത്‌.ചൊവ്വയിലെ ഒരു മലയടിവാരത്ത്‌ കൈകള്‍ പൊക്കിയിരിക്കുന്ന നഗ്നയായ സ്‌ത്രീയുടെ രൂപമാണ്‌ ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കുന്നത്.നാസയുടെ ചൊവ്വ പര്യവേഷണ വാഹനമായ മാഴ്‌സ്‌ എക്‌സ്‌പ്ലോറര്‍ ഭൂമിയിലേക്ക്‌ അയച്ച ചിത്രത്തിലാണ്‌ സ്‌ത്രീയുടെ രൂപം കാണാനാവുക.ചിത്രം കണ്ട ആരോ ഇന്റര്‍നെറ്റിലൂടെ ചൊവ്വയില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്ന്‌ അവകാശപ്പെട്ടതോടെ ചിത്രം ജനശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.ചൊവ്വയില്‍ മേഘവും മഞ്ഞും കണ്ടെത്തിയെന്ന ഫ്രഞ്ച്‌ ഗവേഷകരുടെ അവകാശ വാദത്തിനു തൊട്ടു പിന്നാലെ ചൊവ്വയിലെ സ്‌ത്രീ രൂപത്തിന്റെ വാര്‍ത്ത വന്നത്‌ ചിത്രത്തിന്റെ പ്രചാരത്തിനും വഴിയൊരുക്കിയിട്ടുണ്ട്‌.ചിത്രത്തെക്കുറിച്ച്‌ നാസ ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‌കിയിട്ടില്ലെങ്കിലും ചിത്രത്തിലെ രൂപം പാറയോ അല്ലെങ്കില്‍ അതു പോലെയെന്തെങ്കിലുമാകാമെന്നാണ്‌ കരുതപ്പെടുന്നത്

5 comments:

Anonymous said...

കണ്ടിട്ട് നഗ്നയാണോ, സ്ത്രീയാണോ, ആണാണോ എന്നൊന്നും മനസ്സിലാകുന്നില്ലല്ലോ?

Anonymous said...

സാരി ഉടുത്ത സുന്ദരിയായി കാണുന്നു അവിടെയും സാരിയോ ...ഹ ഹ ഇതു വിശോസിച്ചവര്‍ മണ്ടന്‍മാര്‍ ... ഹ ഹ ഫോട്ടോഷോപ് ഉണ്ടേല്‍ എന്തും നടക്കുന്ന കാലമാണ്‌ അളിയന്മാരെ ...ഹ ഹ

സഞ്ചാരി said...

മലയാളിപെണ്‍കൊടിയാണന്നൊരു സംശയം.കഉട്ടിക്കൂറ പൌഡറും,ചന്ദ്രിക സോപ്പും മണക്കുന്നുണ്ട്.
ഒന്നു പോഎന്റെ നാസെ

സൂര്യോദയം said...

അപ്പോഴേയ്ക്കും നഗനയാക്കിയോ? എന്റീശ്വരാ...

Anonymous said...

dØñà ÈoÄ dÉØßiàµøßAÞX §æÄLÞ èÉCß{ß dÉØßiàµøÃçÎÞ? µâæ¿ÏáU ×Þ¼ßçÏÞ¿í §æÄÞøßAæÜCßÜᢠÕÞÏßAÞX ÉùÏâ.