Tuesday, March 24, 2009

ഇനി മെയിലും തിരിച്ച്‌ പിടിയ്‌ക്കാം!!

'കൈവിട്ട കല്ലും വാ വിട്ട വാക്കും' പോലെ 'സെന്റ്‌ ചെയ്‌ത മെയിലും' തിരികെയെടുക്കാനാവില്ലെന്നത്‌ ഇനി പഴമൊഴി. ആര്‍ക്കോ വേണ്ടി അല്ലെങ്കില്‍ എന്തെങ്കിലും വമ്പന്‍ അബദ്ധങ്ങളുള്ള മെയില്‍ കൈപ്പിഴ മൂലം ലക്ഷ്യം തെറ്റി അയച്ചാലും ഇനി പേടിയ്‌ക്കേണ്ട. അയച്ച മെയില്‍ തിരികെ പിടിയ്‌ക്കാന്‍ ഇനി മുതല്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക്‌ കഴിയും. വലിയ തെറ്റുകളോ മേല്‍വിലാസം മാറിപ്പോകുന്നതോ ഇമെയില്‍ ഉപയോക്താക്കള്‍ക്ക്‌ സ്ഥിരം പറ്റുന്ന അബദ്ധങ്ങളാണ്‌. ഇങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടായി മെയില്‍ അയച്ചാല്‍ അത്‌ തിരിച്ചു പിടിയ്‌ക്കാനുള്ള സൗകര്യമാണ്‌ ജിമെയില്‍ നല്‌കുന്നത്‌. അയച്ച മെയില്‍ തിരിച്ച്‌ പിടിയ്‌ക്കാന്‍ ലഭിയ്‌ക്കുന്ന സമയം വെറും അഞ്ച്‌ സെക്കന്റ്‌ മാത്രമാണ്‌. 'അണ്‍ഡു സെന്റ്‌' എന്ന സംവിധാനത്തിലൂടെയാണ്‌ അയച്ച മെയില്‍ തിരിച്ചെടുക്കാന്‍ കഴിയുക.
അയച്ച മെയില്‍ സെര്‍വറിലേക്ക്‌ പോകുന്നത്‌ അഞ്ച്‌ സെക്കന്റ്‌ താമസം വരുത്തിയാണ്‌ ഇത്‌ സാധ്യമാക്കിയിരിക്കുന്നത്‌. മെയില്‍ സെറ്റിംഗ്‌സിലെ ജിമെയില്‍ ലാബ്‌സില്‍ പോയി 'അണ്‍ഡു സെന്റ്‌' ഓപ്‌ഷന്‍ എനേബിള്‍ ചെയ്‌താല്‍ പുതിയ സൗകര്യം ലഭ്യമാകും. മദ്യപിച്ച്‌ ലക്കില്ലാതെ ആളു മാറി മെയില്‍ അയക്കുന്ന അബദ്ധം ഒഴിവാക്കാന്‍ മുന്‍കരുതല്‍ നല്‌കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരുന്നു.

No comments: