Tuesday, March 24, 2009

കോര്‍പ്പറേറ്റ് വിപണി ലക്‍ഷ്യമിട്ട് സ്കൈപി

ഇന്‍റര്‍നെറ്റ് കോളിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ സ്കൈപി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നു. സ്കൈപിയുടെ ഇബേ യൂണിറ്റാണ് ഇത്തരമൊരു സോഫ്റ്റ്വയര്‍ പുറത്തിക്കുക. കോര്‍പറേറ്റ് ഫോണ്‍ സംവിധാനങ്ങളെ കോര്‍ത്തിണക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് സ്കൈപി അധികൃതര്‍ അറിയിച്ചു.എസ് ഐ പി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പുതിയ സോഫ്റ്റ്വയറിന്‍റെ സഹായത്തോടെ രാജ്യത്തിനകത്തും പുറത്തേക്കും വിളിക്കാനാകും. പദ്ധതിയുടെ തുടക്കത്തില്‍ സെല്‍ഫോണിലേക്കും ഫിക്സഡ് ലൈനിലേക്കും വിളിക്കാന്‍ മിനുറ്റിന് 2.1 സെന്‍റായിരിക്കും ഈടാക്കുക. ചില ടെലികോം കമ്പനികളുമായുള്ള കരാര്‍ പ്രകാരമണ് സ്കൈപി ഇത്തരം സേവനം നല്‍കുന്നത്. എന്നാല്‍ സ്കൈപി സോഫ്റ്റ്വയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ വഴി വിളിക്കുന്നത് സൌജന്യമായിരിക്കും. 2005ലാണ് സ്കൈപി ഇബേ തുടങ്ങിയത്. ഇന്‍റര്‍നെറ്റ് കാളിംഗ് സേവന രംഗത്ത് സ്കൈപി ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്.

No comments: